കരുവാരകുണ്ട്: കക്കറ ആലുങ്ങല്‍ ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം കൊടിയിറങ്ങി.
രാവിലെ പള്ളിക്കുറുപ്പുണര്ത്തലും കണികാണല്‍ ചടങ്ങിനും ശേഷം യാത്രാബലിയോടെ കക്കറ ആലുങ്ങല്‍ കടവിലേക്ക് ആറാട്ടിനായി ഗജവീരന്റെ പുറത്തേറി ദേവീദേവന്മാര് യാത്രയായി. ആറാട്ടിന് ശേഷം വാദ്യഘോഷങ്ങളോടെയും താലമേന്തിയ അമ്മമാരുടെ അകമ്പടിയോടും കൂടി തിരിച്ചെഴുന്നള്ളിപ്പും തുടര്‍ന്ന് ഉച്ചപൂജ, കലശപൂജ, ശ്രീഭൂതബലി എന്നിവക്കു ശേഷം അമ്മമാരുടെ തിരുവാതിരകളിയും അരങ്ങേറി. ക്ഷേത്രം ഊട്ടുപുരയില്‍ നടന്ന ആറാട്ട് സദ്യയില്‍ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി അണ്ടലാടി കുഞ്ചു തിരുമേനി താന്ത്രികക്രിയകള്‍ക്കും, കളംപാട്ടിന് ഹരീഷ് കുറുപ്പും നേതൃത്വം നല്കി. ഉത്സവത്തിന് സി.പി.ഷൈജു, പി.പി.വിശ്വനാഥന്, പി.സുകുമാരന്‍, പി.കെ.സുബ്രഹ്മണ്യന്, പി.പി.പത്മനാഭന്, പി.ഉഷ, കെ.പി. ബിന്ദു, കെ.സുബിന്, ടി.പി. ഇതിഹാസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: