മഞ്ചേരി: മഞ്ചേരിയില്‍ നിന്ന് തിരൂര്‍, പരപ്പനങ്ങാടി ഭാഗങ്ങളിലേക്കുള്ള ബസുകള്‍ മുന്നറിയിപ്പില്ലാതെ വഴി മാറി സഞ്ചരിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.
റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മലപ്പുറം പാതയില്‍ ഗതാഗത തടസ്സം രൂക്ഷമായതോടെ മുള്ളമ്പാറ പൂക്കോട്ടൂര്‍ വഴിയാണ് മിക്ക ബസുകളും മലപ്പുറത്തെത്തി സര്‍വീസ് തുടരുന്നത്. നാടുകാണി പരപ്പനങ്ങാടി പാത നവീകരണം നടക്കുന്നതിനാല്‍ മഞ്ചേരി-മലപ്പുറം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇത് മറയാക്കിയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് മുള്ളമ്പാറ പൂക്കോട്ടൂര്‍ വഴി തിരിച്ചുവിടുന്നത്. ഇത് യാത്രക്കാരെ വലക്കുകയാണ്.
മഞ്ചേരിയില്‍ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോവാനുള്ള യാത്രക്കാരെ കയറ്റാതെ മലപ്പുറം മുതലുള്ള ടിക്കറ്റുകള്‍ മാത്രം നല്‍കിയാണ് വഴിമാറിയുള്ള സര്‍വീസ്. മലപ്പുറത്തിനിടക്ക് ഇറങ്ങേണ്ടവര്‍ക്ക് ബസുകള്‍ പോകുന്ന വഴിയന്വേഷിച്ച് കയറേണ്ട അവസ്ഥയാണ്. ഈ റൂട്ടില്‍ ഇതുവരെ ഗതാഗത നിയന്ത്രണമൊന്നുമില്ലന്നിരിക്കെ സ്വകാര്യ ബസുകള്‍ തന്നിഷ്ടപ്രകാരമാണ് വഴിമാറിയോടുന്നത്. തകര്‍ന്നടിഞ്ഞ നിരത്തിലൂടെയുള്ള യാത്ര വലിയതോതില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുയെന്ന കാരണമാണ് ബസ് ജീവനക്കാര്‍ക്കാര്‍ പറയുന്നത്. വാഹനങ്ങള്‍ക്ക് നിരന്തരം തകരാറുകളും റോഡിന്റെ തകര്‍ച്ച കാരണമുണ്ടാവുന്നു. റോഡ് നവീകരണം നടക്കുന്നതിനാല്‍ പലയിടങ്ങളിലും റോഡ് തന്നെയില്ലാത്ത അവസ്ഥയിലാണ്.
നവീകരണം ഇഴഞ്ഞ് നീങ്ങുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: