മലപ്പുറം: ഭക്തിസാന്ദ്രമായി നാടെങ്ങും തിരുവാതിര ആഘോഷം. മഞ്ചേരി ഒരനാടത്തു സംഘടിപ്പിച്ച തിരുവാതിരയാഘോഷം ഭക്തരുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഒരനാടത്തു ചൈതന്യ ഭജന സമിതി, അയ്യപ്പ സേവാ സമാജം, തപസ്യ മഞ്ചേരി യൂണിറ്റ് എന്നിവ സംയുക്തമായാണ് തിരുവാതിരയാഘോഷം സംഘടിപ്പിച്ചത്. 108 സ്ത്രീകള്‍ അണിനിരന്ന തിരുവാതിരകളിയായിരുന്നു മുഖ്യ ആകര്‍ഷണം. തനതു ശൈലിയില്‍ നടന്ന കളി കാണാന്‍ നിരവധി പേരാണെത്തിയത്.
വളാഞ്ചേരി: തൊഴുവാനൂര്‍ വള്ളിക്കാവ് മഹാക്ഷേത്രത്തില്‍ തിരുവാതിര ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി കാര്ത്തികേയന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. മാതൃശക്തിയുടെ നേതൃത്വത്തില്‍ നാമജപം, തിരുവാതിരക്കളി, പ്രസാദ വിതരണവും നടന്നു.
എരഞ്ഞമണ്ണ: ശ്രീവിഷ്ണുക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിരാ ആഘോഷം സ്വാമി പരമാനന്ദപുരി ഉദ്ഘാടനം ചെയ്തു. നൃത്തനൃത്ത്യങ്ങള്‍, സാരംഗി ഭജനമണ്ഡലി കാളികാവിന്റെ ഭജന, ശ്രീധരന് കൊല്ലേരിതൊടിയുടെ ഓട്ടന്തുള്ളല്, സമൂഹ തിരുവാതിരക്കളി എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: