ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാനക്കാര്‍ക്ക് മന്തുരോഗ നിവാരണ ഗുളിക നല്‍കും. ഡിഇസി, ആല്‍ബന്‍ഡസോള്‍ എന്നീ ഗുളികളാണ് നല്‍കുക. ഭക്ഷണശേഷമാണ് ഗുളിക കഴിക്കേണ്ടത്. ഡിഇസി ഗുളിക, ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ രണ്ടു വയസു മുതല്‍ അഞ്ചു വയസുവരെയുള്ളവര്‍ക്ക് ഓരോന്നു വീതവും ആറു മുതല്‍ 14 വയസുവരെയുള്ളവര്‍ക്ക് രണ്ട്, ഒന്ന്, 15 വയസും അതിനുമുകളില്‍പ്രായമുള്ളവര്‍ മൂന്ന്, ഒന്ന് എന്ന കണക്കിലാണ് ഗുളിക കഴിക്കേണ്ടത്.
















