മാനന്തവാടി: കമ്മന പളളി പ്രതിഷ്ഠാ കര്‍മ്മം ആറിന് രാവിലെ 10ന് മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിക്കും. രൂപതാ വികാരി ജനറല്‍ മോണ്‍. ഏബ്രഹാം നെല്ലിക്കല്‍, ഫാ ജോസ് മോളോപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഏഴിന് രാവിലെ 9.30ന് നടക്കുന്ന ആദ്യകുര്‍ബാന സ്വീകരണ ചടങ്ങില്‍ ബിജ്നോര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ വടക്കന്‍ കാര്‍മ്മികത്വം വഹിക്കും. എട്ടിന് വൈകിട്ട് കൊടിയേറ്റും. എട്ട്, ഒന്‍പത്, 10,11 തിയതികളില്‍ വൈകിട്ട് 4.30ന് ലദീഞ്ഞ്, നൊവേന, കുര്‍ബാന എന്നിവ നടക്കും. 12ന് വൈകിട്ട് 4.30ന് പൊന്തിഫിക്കല്‍ കുര്‍ബാനക്ക് ബത്തേരി രൂപതാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് കാര്‍മ്മികത്വം വഹിക്കും. 13ന് വൈകിട്ട് ലദീഞ്ഞ്, നൊവേന, സമൂഹ ബലി, തിരുനാള്‍ സന്ദേശം. 14ന് രാവിലെ 10ന് പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തലശേരി അതിരൂപതാ അധ്യക്ഷന്‍ ഡോ. മാര്‍ജോര്‍ജ് ഞരളക്കാട്ട് കാര്‍മ്മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ ഫാ. ബിജു മാവറ, ദേവസ്യ എളമ്പാശേരി, കെ യു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: