പാലക്കാട്: നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നടപടി കര്‍ശനമാക്കുന്നു.
നഗരസഭയില്‍ 2017 സെപ്തംബര്‍ ഒന്നു മുതലാണ് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, എച്ച്.എം കവറുകള്‍, പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ ഐറ്റംസ് (ഗ്ലാസ്സുകള്‍, പ്ലെയിറ്റുകള്‍, സ്പൂണുകള്‍) എന്നിവയുടെ വില്പനയും ഉപയോഗവും നിരോധിച്ചത്. എന്നാല്‍ ഇപ്പോഴും നഗരസഭാ ഹെല്‍ത്ത് സ്ക്വാഡിന്റെ പരിശോധനയില്‍ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ചില കച്ചവടസ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തി പിഴ ഈടാക്കി.
ഇനിമുതല്‍ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍, കച്ചവടസ്ഥാപനം അടച്ചുപൂട്ടല്‍ എന്നീ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
ഒലവക്കോട്, മേലാമുറി എന്നിവിടങ്ങളില്‍ നിരോധിച്ച പ്ലാസ്റ്റിക് പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: