മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ ഡാം ഉദ്യാനവീകരണ വികസന പദ്ധതിയുടെയും,തുമ്പൂര്‍മുഴി മാതൃകയില്‍ നിര്‍മ്മിച്ച മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നാളെ മൂന്ന് മണിക്ക് ഉദ്യാന പരിസരത്ത് വെച്ച് നടക്കുമെന്ന് എംഎല്‍എ കെ.പി.വിജയദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കാഞ്ഞിരപ്പുഴ ഡാമിന്റെ വികസനത്തിനും നവീകരണത്തിനും വേണ്ടി വിനോദ സഞ്ചാര വകുപ്പ് 2,97,84,814 രൂപയുടെ ഭരമാനുമതി നല്‍കിയിരുന്നതായും എംഎല്‍എ പറഞ്ഞു.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മജീദ്,കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷംസുദീന്‍,അജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം നിര്‍വ്വഹിക്കും.പദ്ധതിയുടെ നിര്‍മ്മാണ ചുമതല സില്‍ക്ക് ലിമിറ്റഡിനെ ഏല്‍പ്പിക്കുകയും,വിനോദ സഞ്ചാര വകുപ്പ് ആദ്യഘടുവായ 59,15,264 രൂപ ഇവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
ബോട്ട് ജെട്ടി,തടാകം,നടപ്പാത,റെയിന്‍ ഷട്ടര്‍,കനാല്‍.ഓഫീസ് മുറി,ടിക്കറ്റ് കൗണ്ടര്‍,ലൈറ്റ് എന്നിവയുടെ നവീകരണം.ഇരിപ്പിടങ്ങള്‍ സ്ഥാപിക്കല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിശ്രമ കേന്ദ്രം,മ്യൂസിക്കല്‍ ഫൗണ്ടന് കാസ്റ്റ് അയണ്‍ ബെഞ്ച്, കുട്ടികളുടെ കാര്‍ റൈഡിങ്,കുട്ടികളുടെ വാട്ടര്പൂള്,പെഡല്ബൂത്ത്.ദിശാ ബോര്‍ഡുകള്‍,ഉദ്യാനത്തിലെ പ്ലംമ്പിങ് ലൈനുകളുടെ റിപ്പയര്‍,കാര്‍ റൈഡിനു വേണ്ടിയുള്ള പാത,വികലാംഗര്‍ക്ക് വേണ്ടിയുള്ള റാമ്പിന്റെ നിര്‍മ്മാണം,മുതിര്‍ന്നവരുടെ ബോട്ട്് സവാരി,സിസിടിവി,പിഎ സിസ്റ്റം സ്ഥാപിക്കല്‍ എന്നിവയാണ് നിര്‍മ്മാണത്തിലെ പ്രധാന ഘടകങ്ങള്‍.
പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി 18മാസത്തെ കാലയളവാണ് കമ്പനിക്ക് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: