ന്യൂയോര്‍ക്ക് : ബലൂചിസ്താനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വംശഹത്യകളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള പോസ്റ്ററുകള്‍ അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ചു. വേള്‍ഡ് ബലൂച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നുറോളം ടാക്സി കാറുകളിലും, ബസുകളിലുമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.‘
‘
ന്യൂയോര്‍ക്ക് നിവാസികളില്‍ ബലൂചിസ്താനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന വംശഹത്യകളെക്കുറിച്ചും മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രചാരണം ആരംഭിച്ചത്. ഇത്തരത്തില്‍ വാഹനങ്ങളില്‍ പ്രചാരണം നടത്തുമ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തിനപ്പുറത്തേക്കും വാഹനങ്ങള്‍ പോകുന്നതിനാല്‍ കൂടുതല്‍ ആളുകളിലേയ്‌ക്ക് സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ആശയം എത്തുകയും ചെയ്യും.
വേള്‍ഡ് ബലൂച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വേള്‍ഡ് ബലുച് ഓര്‍ഗനൈസേഷന്‍ ഇത്തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
എന്നാല്‍ ഈ വിഷയത്തില്‍ പാക്കിസ്ഥാന്‍ ബ്രിട്ടനേയും സ്വിറ്റ്സര്‍ലണ്ടിനെയും അതൃപ്തി അറിയിച്ചിരുന്നുവെങ്കിലും പരസ്യങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്.
















