മുഹമ്മ: വിവിഎസ്ഡി യുപി സ്‌കൂളിന് കഞ്ഞിപ്പുര നിര്‍മ്മിച്ച് നല്‍കി വിദേശ വിദ്യാര്‍ഥി പ്രതിനിധി സംഘം. വേള്‍ഡ് ചലഞ്ച് ഫണ്ടിന്റെയും കലിപ് സോ ഗ്രൂപ്പിന്റെയും നേതത്വത്തിലുള്ള ഇംഗ്ലണ്ട്,ന്യൂസിലാന്റ് എന്നിവിടങ്ങളിലെ നാലംഗ സംഘമാണ് ഭക്ഷണപുര നിര്‍മ്മിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാതിലകന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സിന്ധു, മുത്തുലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
















