കല്‍പ്പറ്റ: സംസ്ഥാനത്തെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്നവരുടെ കുടുംബ സംഗമം നാളെ മുട്ടിലില്‍ നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 1100 പ്രതിനിധികള്‍ കുടുംബ സംഗമത്തിനെത്തും. നഗരിയില്‍ പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോകോള്‍ ഉറപ്പാക്കിയിട്ടുണ്ട്. രജിസ്ട്രേഷന് രാവിലെ ഒന്‍പതിന് ആരംഭിക്കും. സാമൂഹ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിക്കും.എം.ഐ.ഷാനവാസ് എം.പി.മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഐ.സി.ബാലകൃഷ്ണന്, ഒ.ആര്.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാകലക്ടര്‍ എസ്.സുഹാസ് ഉപഹാരങ്ങള്‍ വിതരണം ചെയ്യും.
പത്രസമ്മേളനത്തില്‍ ഡാര്‍ളി.ഇ.പോള്‍, പി.എ.ജോണി, പി.പി.മുഹമ്മദ്, പി.പി.അബ്ദുല്‍ കരീം, ഹോബി രവീന്ദ്രന് (സാമൂഹ്യനീതിവകുപ്പ്), എച്ച്.സൂരജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: