പനങ്ങാട്: ക്രിസ്മസ് വിപണിയ്ക്ക് ആവേശം പകര്‍ന്ന് പനങ്ങാട് കായലില്‍ നടന്ന മത്സ്യകൊയ്ത്തില്‍ ആയിരക്കണക്കിന് കിലോ കരിമീനും ചെമ്പല്ലിയും ലഭിച്ചു.
കേരള ഫിഷറിസ് സമുദ്ര പഠന സര്‍വ്വകലാശാലയുടെ (കുഫോസ്) സഹായത്തോടെ കുമ്പളം ഗ്രാമപഞ്ചായത്തിലെ കര്‍ഷകരുടെ സ്വയം സഹായ സംഘങ്ങള്‍ പെന്കള്ച്ചര് രീതിയിലൂടെ പനങ്ങാട് കായലില്‍ കൃഷി ചെയ്ത മീനുകളാണ് വിളവെടുത്തത്. മത്സ്യകൃഷിയിലൂടെ ഗ്രാമങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ കുമ്പളം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി, ആറാട്ടുപുഴ ഗ്രാമത്തെയും കുഫോസ് ദത്തെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കുമ്പളം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ കായലില്‍ കര്‍ഷകരുടെ സ്വയംസഹായ സംഘങ്ങള്‍ നടത്തിയ മീന്കൃഷിയിലാണ് മികച്ച നേട്ടമുണ്ടായത്.
കൃഷി ചെയ്ത ഓരോ സ്വയംസഹായസംഘത്തിനും നുറ് കിലോയോളം കരിമീനും ചെമ്പല്ലിയും കിട്ടി. ക്രിസ്മസ് വിപണിയെ ലക്ഷ്യമിട്ട് ആറ് മാസം മുന്‍പാണ് കര്‍ഷക സംഘങ്ങള്‍ മത്സ്യകൃഷി ഇറക്കിയത്. ഇതിനായി കര്‍ഷകര്‍ക്ക് പരിശീലനവും മത്സ്യക്കുഞ്ഞുങ്ങളെയും കുഫോസ് നല്കി. കുമ്പളം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ ഉണര്‍വ്വ് സ്വയംസഹായ സംഘത്തിന്റെ മത്സ്യകൃഷിയാണ് ആദ്യം വിളവെടുപ്പ് നടത്തിയത്ത്.
കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്ജ് മത്സ്യകൊയ്ത്ത് ഉദ്ഘാടനം ചെയ്തു. കുഫോസ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ.ടി.വി. ശങ്കര്‍, യൂണിവേഴ്സിറ്റി ഡീന്‍ ഡോ.എം.എസ്. രാജു, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ഡെയ്സി കാപ്പന്, അക്വാകള്‍ച്ചര്‍ ഹെഡ് ഡോ.കെ. ദിനേശ് എന്നിവര്‍ നേതൃത്വം നല്കി. കുമ്പളം പഞ്ചായത്തംഗം എം.വി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഉണര്‍വ്വ് സംഘത്തിന് 800 കിലോയോളം മീന്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: