കൊച്ചി: പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ നിലവാരം കാലാനുസൃതമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എ.സി. മൊയ്തീന്. പിഎം ഫൗണ്ടേഷന്റെ 31-ാമത് വാര്‍ഷിക വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഹരിതവിദ്യാലയം മുഖ്യപ്രമേയമാക്കി ലോവര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള വിദ്യാലയങ്ങള്‍ക്ക് പി.എം ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രൊഫ. കെ.എ. ജലീല്‍ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് മന്ത്രി സമ്മാനിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, മികവ് പുലര്‍ത്തിയ അധ്യാപകര്‍, സ്കൂളുകള്‍ തുടങ്ങിയവര്‍ക്കുള്ള ഇ. അഹമ്മദ് സ്മാരക പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു. പ്രൊഫ. കെ.വി. തോമസ് എം.പി, പി.എം ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ. പി. മുഹമ്മദലി, ചെയര്മാന് എ.പി.എം. മുഹമ്മദ് ഹനീഷ്, തമിഴ്നാട് മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമബീവി, കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം.കെ.സി നായര്‍, ഡോ. ഷീന ഷൂക്കൂര്‍, മാലദ്വീപ് സര്‍വകലാശാല ചാന്‍സലര്‍ ഡോ. മുഹമ്മദ് ഷാഹിം അലി സഈദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: