പള്ളുരുത്തി: മതസ്ഥാപനത്തിന്റെ നേതൃത്വത്തില്‍ പൂഴിയടിച്ചു നികത്തിയ പാടശേഖരം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം. ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടറുടേതാണ് ഉത്തരവ്.
ഇടക്കൊച്ചി വിഎടി റോഡിനു സമീപമുള്ള 52 ഏക്കറോളം വരുന്ന ചെട്ടിപ്പാടം പാടശേഖരത്തിന്റെ ഒരു ഭാഗം രണ്ടു വര്ഷംമുന്പ് മണ്ണിട്ടുനികത്തുന്നത് കര്‍ഷകരുടേയും പ്രദേശവാസികളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. സംഭവം സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ സ്ഥലം ഇടക്കൊച്ചി സെന്റ് ലോറന്‍സ് പള്ളി യുടെ കീഴില്‍ പുതിയ ചാപ്പല്‍ നിര്‍മ്മിക്കുന്നതിനാണ് നികത്തുന്നതെന്ന് പിന്നീട് റവന്യൂ സംഘം നടത്തിയ അന്വോഷണത്തില്‍ ബോദ്ധ്യപ്പെട്ടു.
പ്രദേശവാസിയായ അനീഷ് പി.അരവിന്ദ് ജില്ലാ കളക്ടര്‍ക്കും ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒയ്ക്കും നല്കിയ പരാതിയെ തുടര്‍ന്ന് സ്ഥലം നികത്തുന്നത് തടഞ്ഞുകൊണ്ട് നിര്‍ദ്ദേശം വന്നു. ഇടക്കൊച്ചിയിലെ അവശേഷിക്കുന്ന പാടശേഖരം നികത്തുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നു വന്നിരുന്നു. ആര്‍ഡിഒ, ഇടക്കൊച്ചി വില്ലേജ് ഓഫീസര്‍ എന്നിവര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം കളക്ടറുടെ ചേംബറില്‍ നടന്ന തെളിവെടുപ്പിനിടയിലാണ്നികത്തിയ സ്ഥലം മണ്ണ് കോരി മാറ്റിയ ശേഷം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവ് നല്‍കിയത്. ഇതു സംബന്ധിച്ച തെളിവു നല്കാന് പരാതിക്കാരും എതിര്‍കക്ഷികളും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: