മലപ്പുറം: സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായി ഭവന നിര്‍മ്മാണ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവാസി കൂട്ടായ്മയും സമ്പൂര്‍ണ്ണ അംഗത്വ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതോടെ എളുപ്പത്തില്‍ അംഗത്വമെടുക്കാനും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള പ്രവാസി വെല്‍ഫെയല്‍ ബോര്‍ഡ് ചെയര്മാന് പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ, ടി.കെ ഹംസ, അഡ്വ. പി.എം.എ സലാം, കേരളാ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് സിഇഒ സി.ജോസ്, ഡയറക്ടര്‍മാരായ ആര്. കൊച്ചുകൃഷ്ണന്‍, കെ.കെ ശങ്കരന്, കെ.സി സജീവ് തൈക്കാട്, ബാദുഷ കടലുണ്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: