മാലാപറമ്പ്: ഓണപ്പുട-പെരിന്തല്‍മണ്ണ റോഡില്‍ മാലാപറമ്പില്‍ കൊടും വളവില്‍ സുരക്ഷാവേലി സ്ഥാപിക്കുന്നത് അശാസ്ത്രീയമായാണെന്ന് പരാതി.
ഈ വളവില്‍ സമീപകാലത്ത് നടന്ന അപകടങ്ങളില്‍ നിരവധി ജീവനാണ് പൊലിഞ്ഞത്. അപകടം സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം പോലും നടത്താന്‍ കഴിയാത്ത ആഴത്തിലുള്ള ഗര്‍ത്തങ്ങളാണ് ഇവിടെ. രാത്രിയാണെങ്കില്‍ അപകടം ആരും അറിയുക പോലുമില്ല.
ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന മേല്‍ പദ്ധതിയില്‍ ഇരുമ്പ് വേലിക്ക് ഇരട്ടി ഉയരമെങ്കിലും കൂട്ടി നിര്‍മ്മിക്കണം. ഉയരമില്ലാത്തതിനാല്‍ വാഹനങ്ങള്‍ കവചത്തിന്റെ മുകളിലൂടെ മറിയാന്‍ സാധ്യത കൂടുതലാണ്.
ലക്ഷങ്ങള്‍ മുടക്കി ചെയ്യുന്ന ജോലി ഉപകാരപ്രദവും സുതാര്യമായും ചെയ്യാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: