പരപ്പനങ്ങാടി: ഇടതുപക്ഷ സര്‍ക്കാര്‍ തൊഴിലാളികളെ വിഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍. പരപ്പനങ്ങാടിയില്‍ ബിഎംഎസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ നിക്ഷേ പസൗഹൃദമാക്കാനെന്ന വ്യാജേന സംഘടിത തൊഴിലാളി സഹകരണം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തെ ബഹുരാഷ്‌ട്ര കുത്തകള്‍ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ ബിഎംഎസ് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്‍ അദ്ധ്യക്ഷനായി. സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി ആര്‍.രഘുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.പ്രകാശന്‍, എന്‍. വി.രാജേഷ്, സി.അമ്മിണി, എം. വേലായുധന്‍, കെ.പി.മുരളീധരന്‍, പി.കണക്കറായി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ സ്വാഗതവും ജോ.സെക്രട്ടറി എല്‍.സതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: