പരപ്പനങ്ങാടി: പരപ്പനാടിന്റെ മണ്ണില്‍ ബിഎംഎസ് ജില്ലാ സമ്മേളനത്തിന് ആവേശ തുടക്കം. ഇന്നലെ വൈകിട്ട് ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പുത്തരിക്കല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം പരപ്പനങ്ങാടി നഗരത്തെ കാവിനിറമണിയിച്ചു. ഓരോ മേഖലാ കമ്മറ്റികളുടെയും ബാനറിന് പിന്നില്‍ നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്നു. ബിഎംഎസ്ആര്‍എ, കോട്ടക്കല്‍ ആര്യവൈദ്യശാല മസ്ദൂര്‍ സംഘം എന്നിവരും പങ്കുചേര്‍ന്നു.
വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടി പരപ്പനങ്ങാടിയെ ഉത്സവത്തിലാഴ്‌ത്തി. എം.ഉണ്ണികൃഷ്ണന്‍, എന്‍.മുകുന്ദന്‍, യു. വി. ശ്രീനിവാസന്‍, എന്‍.അച്യുതന്‍കുട്ടി, വി.ഹരിദാസന്‍, കെ. മഞ്ജുള, ദേവുഉണ്ണി, വി.പി.സതീശന്‍, പി.ബാബു, ദിനേശന്‍ കുറുപ്പത്ത്, സി.താമിക്കുട്ടി, എസ്.ശാന്ത, രശ്‌നി വിജയന്‍, കെ.അജിതകുമാരി, ടി.രമണി എന്നിവര്‍ നേതൃത്വം നല്‍കി.
താനൂര്‍ റോഡിലെ ബിഎംഎല്‍പി സ്‌കൂള്‍ പരിസരത്ത് നടന്ന പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് ചെട്ടിപ്പടി ഹരിപുരം വിദ്യാനികേതനില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്‍ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: