കൊച്ചി: മറ്റിനം പച്ചക്കറികള്‍ക്കും വിലക്കയറ്റമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കുത്തനെ കുറഞ്ഞിട്ടുണ്ട്. തക്കാളി്60ല്‍ നിന്നും 15ലേക്കും, ഉരുളക്കിഴങ്ങ് 20ല്‍ നിന്നും 15ലേക്കും എത്തിയിട്ടുണ്ട്.
ഒട്ടുമിക്കസാധനങ്ങള്ക്കും വിലക്കുറവുണ്ടെങ്കിലും കച്ചവടം വളരെക്കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. പച്ചക്കറിയുടെ വില കൂടുമ്പോള്‍ പൊടുന്നനെ ജനം നോണ്‍ വെജിറ്റേറിയനിലേക്ക് പോകുകയാണ് പതിവ്. എന്നാല്‍ വില കുറയുന്നതിനനുസരിച്ച് തിരിച്ച് പച്ചക്കറിയിലേക്ക് വരുന്നതിന് വേഗതയില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഇതുകാരണം പച്ചക്കറി വിപണനരംഗം കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പയര്‍ 60ല്‍ നിന്നും 25 രൂപയായും, വെണ്ട 40ല്‍ നിന്നും 20 രൂപയായും കുറഞ്ഞു.
മറ്റിനങ്ങളുടെ വില (പഴയതും പുതിയതും എന്ന ക്രമത്തില്‍) വഴുതന 60-20, കാബേജ് 80-25, ബീന്‍സ് 80-35,പച്ചമുളക് 60-25,ക്വാളിഫ്ളവര്‍ 90-40, പടവലം 40-25,ബീറ്റ്റൂട്ട്-40, വെള്ളരി 25-15,മത്തന്‍ 25-15, ചേന 45-30, നേന്ത്രക്കായ 50-33, അമര 60-35, സവാള 60-45 എന്നീ നിരക്കിലുമാണ് വിലയുള്ളത്.
മുരിങ്ങക്കായ 180
കൊച്ചി: മുരിങ്ങാക്കായ, ചെറിയഉള്ളി, പച്ചമാങ്ങ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നും മറ്റുള്ളവയുടെ വില കുറഞ്ഞും പച്ചക്കറിവിപണി. മുരിങ്ങാക്കായ കിലോഗ്രാമിന് 20ല്‍ നിന്നും 180ല്‍ എത്തി. ചെറിയ ഉള്ളി, പച്ചമാങ്ങ എന്നിവ 120 രൂപയിലുമാണുള്ളത്. രണ്ടുമാസമായി ഇവയുടെ വില ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: