കൊച്ചി: കുരീക്കാട് അഗസ്ത്യാശ്രമ ക്ഷേത്ര സമുച്ചയത്തിന്റെ പ്രതിഷ്ഠാദിന ഉത്സവവും നവഗ്രഹ പ്രതിഷ്ഠയും ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ നടക്കും. 30ന് രാവിലെ ഏഴിന് മൃത്യുഞ്ജയ ഹോമം, ഒന്‍പതിന് പൊങ്കാലയ്ക്ക് ഭദ്രദീപം തെളിക്കല്‍, 10.30ന് പൊങ്കാല സമര്‍പ്പണം. 31ന് രാവിലെ ഒന്‍പതിന് ധന്വന്തരി ഹോമം, 10.30ന് സുദര്‍ശന ഹോമം, വൈകിട്ട് 4.30ന് ലളിത ടീച്ചറും സംഘവും അവതരിപ്പിക്കുന്ന അഷ്ടപദികച്ചേരി, 5.15ന് ചോറ്റാനിക്കര കള്‍ച്ചറല്‍ റേഡിയോ ക്ലബ്ബിന്റെ അക്ഷരശ്ലോക സദസ്സ്, തുടര്‍ന്ന് തിരുവാതിരകളി. ഏഴിന് ആചാര്യവരണം.
ജനുവരി ഒന്നിന് 10.30നും 11നും മധ്യേ നവഗ്രഹ പ്രതിഷ്ഠ. 11.30ന് ജീവകലശാഭിഷേകം, വൈകിട്ട് 5.30ന് അഗസ്ത്യാശ്രമം ബാലജ്യോതിയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളി. തുടര്‍ന്ന് ബാലജ്യോതി കുട്ടികളുടെ നൃത്തനൃത്യങ്ങള്‍, 7.30ന് ജലധരണി പൂജ. രണ്ടിന് രാവിലെ ആറിന് ബ്രഹ്മകലശ പൂജ, എട്ടിന് തൃച്ചാറ്റുകുളം സംഗീത് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, 8.30ന് കലശം എഴുന്നള്ളിപ്പിക്കല്, 9.30ന് മൂലികച്ചാര് അഭിഷേകം, 11ന് ഭജന, തുടര്‍ന്ന് മംഗളപൂജ, പ്രസാദം ഊട്ട്. വൈകിട്ട് ആറിന് തൃച്ചാറ്റുകളും സംഗീത് മാരാരും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതം, രാത്രി 7.30ന് പൂമൂടല്‍ എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: