കാലടി: കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട ഗവേഷണ വിദ്യാര്‍ത്ഥിനികളെ ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പട്ടികവിഭാഗപീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു.
പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍വ്വകലാശാലയ്ക്കുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥിനികളെ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ വ്യക്തമായി തെളിവുകളുണ്ടായിട്ടും എസ്എഫ്ഐ നേതാക്കളായതിനാല്‍ സര്‍വ്വകലാശാല അധികൃതരും പോലീസും പ്രതികളെ സംരക്ഷിക്കുകയാണ്.
സിപിഎമ്മിന്റെ ഭരണത്തില്‍ ദളിത് വിദ്യാര്‍ത്ഥിനികള്‍ക്കു ക്യാമ്പസുകളില്‍ പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. എസ്എഫ്ഐക്കാര്‍ ക്യാമ്പസുകളില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുനേരെ അഴിഞ്ഞാടുകയാണ്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്.
എസ്എഫ്ഐ ക്യാമ്പസുകളിലെ ദളിത് പീഡനം അവസാനിപ്പിച്ചില്ലെങ്കില്‍ പോലീസ്സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള ശക്തമായ ജനകീയ സമരങ്ങള്‍ മോര്‍ച്ച സംഘടിപ്പിക്കും. കാലടി സര്‍വ്വകലാശാലയിലെ, ദളിത് പീഡനകേസ്സില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കുമെന്നും സുധീര്‍ പറഞ്ഞു.
ബിജെപി പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.എം. മോഹനന്, വിജയന് നായത്തോട്, ബിജെപി അങ്കമാലി മണ്ഡലം പ്രസിഡന്റ് പി.എന്‍.സതീശന്, വി.കെ.ബസിത്കുമാര്‍, സുശീല്‍ ചെറുപുള്ളി,എ.കെ.അജി, എന്‍.കെ. സുന്ദരേശന്, സലീഷ് ചെമ്മണ്ടൂര്‍, സതീഷ് തമ്പി, ഷീജ സതീഷ്, പി.സി.ബിജു, മോര്‍ച്ചാ ജില്ലാ ഭാരവാഹികളായ കെ.സി.രവീന്ദ്രന്, വിജയന് ആവോലിച്ചാല്‍, പെരുമ്പാവൂര്‍ രാധാകൃഷ്ണന്, സി.ഡി. രവി, കെ.സി. രാജപ്പന്, കുഞ്ഞിക്കുട്ടന്‍, കെ. കെ.ശിവന്, സുനി, സി.കെ.രാജു എന്നിവര്‍ സമരപ്പന്തല്‍ സന്ദര്ശനത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: