പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തില്‍ ചേലോട് വലിയതോട് കയ്യേറിയതായി പരാതി. വില്ലേജ് അധികൃതരും അമരമ്പലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
അമരമ്പലം, കരുളായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്ന വലിയതോട് സ്വകാര്യവ്യക്തി കയ്യേറിയെന്നാണ് പരാതി. അഞ്ച് മീറ്ററോളം വീതിയുണ്ടായിരുന്ന തോട് ഇപ്പോള്‍ രണ്ട് മീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ തോട്ടില്‍ നിന്നാണ് കാര്‍ഷികാവശ്യത്തിന് വരെ വെള്ളമെടുത്തിരുന്നത്.
കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് വില്ലേജ് ഓഫീസര്‍ വി.ബി.വിനു പറഞ്ഞു. സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്‍.വി ഷിബു, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്എം.അബ്ദുള്‍ ഗഫൂര്‍, അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത, സ്ഥിരം സമിതി അംഗം സുരേഷ് കുമാര്കളരിക്കല്, വാര്‍ഡ് അംഗങ്ങളായ ശിവദാസന്‍ ഉള്ളാട്, ശോഭന എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: