കരുവാരകുണ്ട്: മലയോര മേഖല കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന സംഘം വിലസുന്നു. സ്കൂളുകള്‍, കോളേജുകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് മാഫിയയുടെ പ്രവര്‍ത്തനം.
അദ്ധ്വാനമില്ലാതെ എളുപ്പത്തില്‍ പണം സമ്പാദിക്കാനാകുമെന്നതിനാലാണ് ലഹരി വില്‍പ്പനയുമായി കുടുതല്‍ പേര് രംഗത്തെത്തുന്നത്. മയക്കുമരുന്ന്, കഞ്ചാവ്, വ്യാജമദ്യം തുടങ്ങി നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളെല്ലാം മലയോരത്ത് സുലഭമാണ്.
ഒരു വര്‍ഷത്തിനിടെ ഏകദേശം അന്‍പത് കിലോയോളം കഞ്ചാവാണ് കരുവാരകുണ്ട് മേഖലയില്‍ നിന്ന് മാത്രം പിടികൂടിയത്. എസ്.ഐ.ജ്യോതീന്ദ്രകുമാറിന്റെ നേത്യത്വത്തില്‍ ഇപ്പോഴും പരിശോധനകള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം കഞ്ചാവ് ചില്ലറ വില്‍പ്പന സംഘത്തിന്റെ കണ്ണികള്‍ പ്രവര്‍ത്തിച്ച് വരുന്നു. കരുവാരകുണ്ട്, കാളികാവ്, പുക്കോട്ടുംപാടം, നിലമ്പൂര്‍, കരുളായി, എടക്കര, വണ്ടുര്‍, പാണ്ടികാട്, മേലാറ്റൂര്‍, തുടങ്ങിയ കേന്ദ്രങ്ങളിലുള്ള ചില്ലറ വില്‍പ്പന സംഘത്തിന് കൈമാറാനെത്തിച്ച അഞ്ചുകിലോയോളം കഞ്ചാവ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഉയര്‍ന്ന തരത്തില്‍ ലഹരി ലഭിക്കുന്ന ഇനം കഞ്ചാവാണ് വിതരണത്തിനെത്തുന്നത്.
കേസില്‍ അകപ്പെട്ടാലും പെട്ടെന്ന് ജാമ്യം ലഭിക്കുന്നത് കൊണ്ട് പുറത്തിറങ്ങുന്ന ഇവര്‍ വീണ്ടും കഞ്ചാവ് വില്‍പ്പന തുടരുകയാണ്.
അട്ടപ്പാടി, ഇടുക്കി, തമിഴ്നാട്ടിലെ തേനി, കമ്പം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: