ആലുവ: റെയില്‍വേ സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സ്റ്റാന്റ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പരമ്പരാഗത ടാക്സി തൊഴിലാളികള്‍ നടത്തുന്ന അനശ്ചിതകാല പണിമുടക്ക് ആലുവയില്‍ പൂര്‍ണ്ണം. സമരം രണ്ടാം ദിനം പിന്നിടുമ്പോള്‍ തൊഴിലാളികള്‍ ആലുവ റെയില്‍വേ സ്റ്റേഷനു മുന്നില്‍ അടുപ്പ് പൂട്ടി ഭക്ഷണം പാകം ചെയ്തു കഴിച്ചാണു പ്രതിഷേധിച്ചത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ് ഉദ്ഘാടനം ചെയ്തു. എം.വി. ജോയ് അധ്യക്ഷനായി. വി.പി. ദിനേശന്, കെ.ആര്. അംബുജാക്ഷന്, ടി.എച്ച്. ഷമീര്‍ എന്നിവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ കുടുംബങ്ങളെ സമരത്തിനു പങ്കെടുപ്പിച്ച് പണിമുടക്ക് കൂടുതല്‍ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: