ജനീവ: യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെ136 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്രസഭ. ഡിസംബറിന് ആറിന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് യുഎന്‍ മനുഷ്യാവകാശ വക്താവ് പറഞ്ഞു.
യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ (75) ഹൂതികള്‍ വധിച്ചതിനു പിന്നാലെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്. ഇറാന്‍ പിന്തുണയുള്ള ഹൗതികളുമായി സഖ്യം അവസാനിപ്പിച്ചു സൗദി പക്ഷത്തേക്കു കൂറുമാറിയ സാലിഹിനെ ഹൗതികള്‍ കൊലപ്പെടുത്തുകയായിരുന്നു.
















