കെയ്‌റോ: ഈജിപ്തിലെ സിനായി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
വടക്കന്‍ സിനായ് പ്രവിശ്യയിലെ ഇസ്രയേല്‍-പലസ്തീന്‍ അതിര്‍ത്തിയിലുള്ള വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. ഈജിപ്ഷ്യന്‍ സൈനിക വൃത്തങ്ങളാണ് ഈ വിവരം പുറത്ത് വിട്ടത്.
ആരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
















