അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച മൂന്ന് പ്രതികള്‍ ഇന്നലെ അങ്കമാലി കോടതിയില്‍ ഹാജരായി. പള്‍സര്‍ സുനി ഉള്‍പ്പെടെ റിമാന്റില്‍ കഴിയുന്ന ആറ് പ്രതികളെ പോലീസ് ഹാജരാക്കിയില്ല. ചാര്‍ളി, വിഷ്ണു, സനല്‍ എന്നിവരാണ് ഹാജരായ പ്രതികള്‍. ഇവര്‍ കുറ്റപത്രം കൈപ്പറ്റി. നടന് ദീലിപ് നേരത്തെ കോടതിയില്‍ ഹാജരായി കുറ്റപത്രം കൈപ്പറ്റിയിരുന്നു.
ഈ കേസിലെ മറ്റ് പ്രതികളായ അഡ്വ. പ്രദീഷ് ചാക്കോയും രാജു ജോസഫും കോടതിയില്‍ ഹാജരായി കുറ്റപത്രം നേരത്തെ കൈപ്പറ്റി. റിമാന്റ് പ്രതികളുടെ അഭിഭാഷകര്‍ കുറ്റപത്രം ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ ഹാജരാകാതിരുന്നതിനാല്‍ കൊടുത്തില്ല. പോലീസ് ഇന്നലെ പ്രതികളെ ഹാജരാക്കാതിരുന്നത് കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പള്‍സര്‍ സുനിക്കുവേണ്ടി കോടതിയിലെത്തിയ അഡ്വ.ടോജി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: