കാലടി: സംസ്കൃത സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനികള്‍ പ്രവേശന കവാടത്തില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേയ്ക്ക്. ഒക്ടോബര്‍ 26ന് സര്‍വ്വകലാശാലയുടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ദളിത് പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിനികളുടെ നിരാഹാര സമരം.
ഗവേഷണ വിദ്യാര്‍ത്ഥിയായ കെ. പ്രജിഷയാണ് നിരാഹാര സമരം ആരംഭിച്ചത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പി.സി. അനുരാജി, ദീപാഞ്ജലി ദേവദാസ് എന്നിവരും നിരാഹാര സമരം ആരംഭിച്ചു. പലതവണ സര്‍വ്വകലാശാല അധികൃതരോട് ആവശ്യപ്പെട്ടപ്പോഴാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. തുടര്‍ന്ന് കമ്മീഷന് മൂന്ന് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തെങ്കിലും സസ്പെന്‍ഷനില്‍ ഇരിക്കെ വീണ്ടും ക്യാമ്പസില്‍ വന്ന് വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി. തങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ കമ്മീഷന് തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ കുറ്റപ്പെടുത്തി.
ഭീഷണിപ്പെടുത്തിയവര്‍ ഇടത് സംഘടനയില്പെട്ട വിദ്യാര്‍ത്ഥികളായതിനാലാണ് സര്‍വ്വകലാശാല അധികൃതര്‍ നടപടിയെടുക്കാത്തതെന്ന് മറ്റ് സംഘടനകള്‍ ആരോപിച്ചു. ഇതിനിടയില്‍ ചൊവ്വാഴ്ച സിന്‍ഡിക്കേറ്റ് അംഗങ്ങളായ രണ്ട് അധ്യാപകരും വിദ്യാര്‍ത്ഥി പ്രശ്നപരിഹാര ചെയര്‍മാനും നിരാഹാരം നടത്തുന്ന വിദ്യാര്‍ത്ഥിനികളുമായി നടത്തിയ ചര്‍ച്ച പ്രഹസനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: