Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സിത്താര്‍ മീട്ടുന്ന സുവര്‍ണ വിരലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:45 am IST
in Lifestyle

സിത്താറില്‍ തന്റെ വിരലുകള്‍ കൊണ്ട് മാന്ത്രികത തീര്‍ക്കുന്ന അനുഷ്‌ക ശങ്കര്‍. ലോകപ്രസിദ്ധ സിത്താര്‍ വാദകനായിരുന്ന പണ്ഡിറ്റ് രവിശങ്കറിന്റെ മകള്‍. അച്ഛന്റെ പ്രതിഭയത്രയും മകളിലേക്കും ഒഴുകി നിറഞ്ഞിട്ടുണ്ട്. സംഗീതോപകരണമായ സിത്താറിന്റെ മാസ്മരിക ലോകം പോപ്പ്, ഇലക്ട്രോണിക്, ഫ്‌ലമന്‍കോ മുതലായ സമകാലീന ലോകസംഗീതത്തിലേക്ക് സംക്രമിപ്പിക്കാന്‍ അനുഷ്‌കയ്‌ക്ക് അസാമാന്യ കഴിവുണ്ട്. അനുഷ്‌കയുടെ സിത്താറിന്റെ അടിവേരുകള്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ ഉറച്ചതാണ്.

2017ലെ വേള്‍ഡ് മ്യൂസിക് ആല്‍ബം- ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ലാന്‍ഡ് ഓഫ് ഗോള്‍ഡ് സാര്‍വ്വദേശീയമായ അഭയാര്‍ത്ഥി പലായനങ്ങളുടെ നീതിരഹിതമായ അവസ്ഥാന്തരങ്ങളും തീവ്രവേദനകളും നിരന്തരം വേട്ടയാടുന്ന ആത്മനൊമ്പരങ്ങളില്‍ നിന്നാണ് പിറവിയെടുത്തത്. തുര്‍ക്കി കടല്‍ത്തീരത്തടിഞ്ഞ സിറിയന്‍ അഭയാര്‍ത്ഥി അയ്‌ലന്‍ കുര്‍ദിയെന്ന പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരം തന്നെ നിരന്തരം വേദനിപ്പിക്കുന്നുവെന്ന് അനുഷ്‌ക സിത്താര്‍ കച്ചേരികള്‍ക്കിടയില്‍ പറയാറുണ്ട്.

സ്വന്തം കുഞ്ഞിന് ലഭിക്കുന്ന പരിലാളനവും സുരക്ഷിതത്വവും ലോകത്തിന്റെ പലഭാഗത്തുമുള്ള അഭയാര്‍ത്ഥി ബാല്യങ്ങള്‍ക്ക് കിട്ടുന്നില്ലല്ലോ എന്ന വേവലാതിയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് അനുഷ്‌കയുടെ ലാന്‍ഡ് ഓഫ് ഗോള്‍ഡ് എന്ന ആല്‍ബം. യുദ്ധങ്ങളുടേയും വികലമായ രാഷ്‌ട്രീയ തീരുമാനങ്ങളുടേയും ഇരകളാകേണ്ടിവരുന്ന ലോകം മുഴുവനുമുള്ള ആലംബഹീനരുടെ അവസ്ഥ തന്നെ നിരന്തരം വിഷമിപ്പിക്കുന്നു. പ്രസ്തുത അസ്വസ്ഥതകളും ഭയവിഹ്വലതകളും ക്രിയാത്മകമായി സംഗീതത്തിലൂടെ അവതരിപ്പിച്ചതാണ് ലാന്‍ഡ് ഓഫ് ഗോള്‍ഡ് എന്ന് അനുഷ്‌ക അഭിപ്രായപ്പെടുന്നു.

പ്രശസ്ത ഹാംഗ് വിദഗ്ധന്‍ ആസ്ട്രിയക്കാരനായ മനു ദലാഗോ, ഡബിള്‍ ബാസും കീബോര്‍ഡും കൈകാര്യം ചെയ്യുന്ന ലണ്ടനില്‍ നിന്നുള്ള ടോം ഫാമര്‍, ഷഹാനയില്‍ രവിശങ്കറിന്റെ ശിഷ്യനായ സജ്ഞീവ് ശങ്കര്‍ എന്നിവരാണ് സിത്താര്‍ കച്ചേരിയില്‍ അനുഷ്‌കയ്‌ക്കൊപ്പമുള്ളത്.

സംഗീതം ഹൃദയത്തിന്റെ ഭാഷയാണ്. ആത്മാവുമായി സംവദിക്കാന്‍ സംഗീതത്തിന് കഴിയും. അതിരുകളില്ലാത്ത സംഗീതം അതാണ് അനുഷ്‌കയുടേത്. അശരണരും നിരാലംബരും നിന്ദിതരും പീഡിതരും എന്നും ഈ യുവ സംഗീതജ്ഞയ്‌ക്ക് വിഷയമാണ്. ലാന്‍ഡ് ഓഫ് ഗോള്‍ഡ്, ക്രോസ് ദ ലൈന്‍, റീയൂണിയന്‍ എന്നീ ആല്‍ബങ്ങളെല്ലാം ഇതിനുദാഹരണം. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികപീഡനത്തിനെതിരെ ശക്തമായി വാദിക്കുന്ന ആക്ടിവിസ്റ്റ് കൂടിയാണ് അനുഷ്‌ക. അഭയാര്‍ത്ഥി പലായനങ്ങള്‍ക്കെതിരെ അന്തര്‍ദേശീയമായ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഭര്‍ത്താവും സംവിധായകനുമായ ജോ റൈറ്റ്, മക്കളായ സുബിന്‍, മോഹന്‍ എന്നിവര്‍ക്കൊപ്പം ലണ്ടനിലാണ് താമസം. അനുഷ്‌കയുടെ സംഗീതം രാജ്യാതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും അപ്പുറത്തേക്ക് സഞ്ചരിക്കുകയാണ്. അച്ഛനില്‍ നിന്ന് ഉത്തരേന്ത്യന്‍ ക്ലാസിക്കല്‍ സിത്താറും അമ്മ സുകന്യാരാജില്‍ നിന്ന് കര്‍ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ രാഗങ്ങളും പോപ് സംഗീതവും വെവ്വേറെയായും പരസ്പരം ഇഴുകിച്ചേര്‍ത്തും രാഗമാലികകളുണ്ടാക്കുന്നതും അനുഷ്‌കയ്‌ക്ക് നിഷ്പ്രയാസമാണ്. ലോകസംഗീതത്തിന് ഭാരതീയ സംഗീതം നല്‍കിയ അതുല്യ സംഭാവനയാണ് അനുഷ്‌ക ശങ്കര്‍ എന്ന സിത്താര്‍ വിദഗ്ധ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.