Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആള്‍ക്കൂട്ടത്തില്‍ തനിയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:30 am IST
in Lifestyle

എന്തിലും ഏതിലും വ്യത്യസ്തതയുണ്ടെങ്കിലേ ആളുകള്‍ ശ്രദ്ധിക്കൂ. ഹോണ്ടയുടെ നവിയെ ആളുകള്‍ നോക്കിയതും ആ വ്യത്യസ്തത കൊണ്ടാണ്. നാലാള്‍ കൂടുന്നിടത്ത് നവി എന്നും വ്യത്യസ്തനായി തന്നെ നിന്നു. ബൈക്കിന്റെയും സ്‌കൂട്ടറിന്റെയും രൂപം ഒരുവണ്ടിയില്‍ നിലനിര്‍ത്താനായതാണ് നവിയുടെ മേന്മ. പക്ഷേ, എല്ലാവരും ശ്രദ്ധിക്കുന്ന ആ രൂപം പുതുതലമുറയ്‌ക്ക് അത്ര സ്വീകാര്യമായില്ല. എന്ന് കരുതി അമ്പരപ്പിക്കുന്ന ഡിസൈനുമായി വന്ന നവിയെ വിട്ടുകളയാന്‍ ഹോണ്ട ഒരുക്കമല്ല. നവിയുടെ രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തി നവിയെ നിരത്തില്‍ നിലനിര്‍ത്താനാണ് ഹോണ്ടയുടെ ശ്രമം.

നവി എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് ഡിസൈന്‍ ചെയ്യാന്‍ ഓരോ ഉപഭോക്താവിനും അവസരമൊരുക്കുകയാണ് ഹോണ്ട ചെയ്തത്. സ്വന്തം വണ്ടിക്ക് സ്വന്തം രൂപകല്‍പ്പന എന്ന ആശയം. ഇതിനായി ഹോണ്ട നവി കസ്‌റ്റോമാനിയ മത്സരം തന്നെ സംഘടിപ്പിച്ചു. 10,000 ത്തിലധികം രജിസ്‌ട്രേഷനുകളാണ് നവി കസ്‌റ്റോമാനിയ മത്സരത്തില്‍ പങ്കെടുക്കാനായി ലഭിച്ചത്. നവി ഭേദഗതി മത്സരം യുവ മനസുകളിലെ സങ്കല്‍പ്പങ്ങളെ പുറത്തു കൊണ്ടുവന്ന് ഹോണ്ട നവിയില്‍ യാത്ഥാര്‍ത്ഥ്യമാക്കും. നിറങ്ങള്‍ വരെ തീരുമാനിക്കാന്‍ അവസരമുണ്ട്.

നിലവിലെ ഉപഭോക്താക്കള്‍ക്കു മാത്രമല്ല നവി സ്വന്തമായി ഇല്ലാത്തവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സിറ്റി തലത്തിലും ദേശീയ തലത്തിലും ആകര്‍ഷകമായ കാഷ് െ്രെപസുകളുമുണ്ട്. ഏറ്റവും മികച്ച ഭേദഗതിയോടെയുള്ള നവി, 2018 ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കും. രണ്ടു ലക്ഷം രൂപയുടെ ഗ്രാന്‍ഡ് പ്രൈസുമുണ്ട്. ഹോണ്ട നവി കസ്‌റ്റോമാനിയ 2017 ഒക്‌ടോബര്‍ ആറിനാണ് തുടക്കം കുറിച്ചത്. ഒരു മാസം നീണ്ടു നിന്ന നിര്‍മ്മാണ ഘട്ടത്തിലൂടെയാണ് പിന്നീട് മല്‍സരം കടന്നു പോയത്. ഈ ഘട്ടത്തില്‍ പങ്കെടുത്തവര്‍ക്കായി യോഗി ഛബ്രിയ, വൈസി രൂപകല്‍പ്പനയിലും മുകുല്‍ നന്ദ, ഓട്ടോലോഗ് രൂപകല്‍പ്പനയിലും ക്ലാസുകള്‍ നല്‍കി. മാര്‍ഗദര്‍ശികളുടെ മേല്‍നോട്ടത്തിലായിരുന്നു മല്‍സരാര്‍ത്ഥികളുടെ ഭേദഗതികള്‍.

പൂനെ, ഇന്‍ഡോര്‍, ഗോവ, നാഗ്പൂര്‍, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ലക്‌നൗ, മുംബൈ, അഹമ്മദാബാദ്, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ നടക്കുന്ന സിറ്റി ഫൈനലുകളിലെ വിജയികളും രണ്ടാം സ്ഥാനക്കാരും 2018 ജനുവരിയില്‍ ന്യൂദല്‍ഹയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്‌ക്കും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റ് അധിഷ്ഠിത എന്‍ട്രികളിലൂടെയുമായിരിക്കും ഓരോ വിജയിയേയും തിരഞ്ഞെടുക്കുക.

വിജയികളോടൊപ്പം സിറ്റി ഫൈനല്‍ റൗണ്ടിലെ സന്ദര്‍ശകര്‍ക്കും ഭേദഗതി വരുത്തിയ നവി കാണാന്‍ അവസരമുണ്ടാകും. പൊതുജനങ്ങള്‍ക്ക് ആവേശം പകരാന്‍ സംഗീത പരിപാടികളുമുണ്ടാകും. നവിയുടെ ചിത്രങ്ങള്‍ വരച്ച് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സന്ദര്‍ശകര്‍ക്കും അവസരമുണ്ട്.

വില വര്‍ധനവിന് മുമ്പ് ഓഫര്‍ പെരുമഴ

പുതുവര്‍ഷത്തില്‍ ഒട്ടുമിക്ക കമ്പനികളും കാറുകളുടെ വിലവര്‍ധിപ്പിക്കാറുണ്ട്. വിലവര്‍ധനവിന് മുന്നോടിയായി പുതുവര്‍ഷത്തിന് തൊട്ടുമുമ്പ് വന്‍ ഓഫറുകളും കമ്പനികള്‍ നല്‍കാറുണ്ട്. ഇക്കുറിയും അതിന് മാറ്റമൊന്നുമുണ്ടായിട്ടില്ല. ഒട്ടുമിക്ക കാര്‍ കമ്പനികളും ഓഫര്‍ പെരുമഴയുമായി ഡിസംബറില്‍ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ കാര്‍ വാങ്ങാന്‍ പുതുവര്‍ഷം വരെ കാത്തിരിക്കേണ്ട.

ഉത്പാദനച്ചെലവേറിയതും അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവുമാണ് കാറുകളുടെ വിലക്കയറ്റത്തിന് കാരണം. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ജനുവരി മുതല്‍ എല്ലാ മോഡലുകള്‍ക്കും വില മൂന്ന് ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. വില വര്‍ദ്ധനവിന് മുന്നോടിയായി ഈ മാസം ടൊയോട്ട ഉപഭോക്താക്കള്‍ക്കായി ‘റിമംബെര്‍ ഡിസംബര്‍’ ക്യാമ്പയിനിലൂടെ ആകര്‍ഷകമായ നിരവധി ഓഫറുകള്‍ നല്‍കുന്നുണ്ട്.

വാഹന വിലയുടെ 100 ശതമാനം വായ്‌പാ സൗകര്യം, 4.99 ശതമാനം പലിശയില്‍ തുടങ്ങുന്ന ലളിതമായ വാഹന വായ്‌പകള്‍, ആകര്‍ഷകമായ നിരവധി തിരിച്ചടയ്‌ക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഈ കാലയളവില്‍ ലഭിക്കും. വിവിധ മോഡലുകള്‍ക്ക് 40,000 രൂപ മുതല്‍ 90,000 രൂപവരെ ആനുകൂല്യങ്ങളുമുണ്ട്. കൂടാതെ സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകള്‍ ഡിസംബര്‍ 31 വരെയായിരിക്കും. ഹോണ്ട, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കാറുകള്‍ക്ക് വില ഉയരും.

ഏഴു സീറ്റിന്റെ സുഖം

വളരെ ചുരുങ്ങിയ നാള്‍ കൊണ്ട് ജനഹൃദയങ്ങളില്‍ കയറിപ്പറ്റിയ കാറാണ് റെനോയുടെ ക്വിഡ്. ചെറുകുടുംബങ്ങള്‍ വിലക്കുറവിന്റെ വലിയ ആഢംബരം ഈ വണ്ടിയിലൂടെ ആസ്വദിച്ചു. പക്ഷേ, കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ക്വിഡിലെ യാത്ര ആസ്വദിക്കാനായില്ല. ഈ പോരായ്‌മ പരിഹരിക്കാന്‍ റെനോ ഇതാ ഏഴുസീറ്റുള്ള ക്വിഡ് അവതരിപ്പിക്കാനൊരുങ്ങുകയാണ്.

ക്വിഡിന്റെ സെവന്‍ സീറ്റര്‍ സെഡാന്‍ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് വിവരങ്ങള്‍. അഞ്ചുലക്ഷം രൂപമുതല്‍ വിലയ്‌ക്ക് ഇത് നിരത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷ. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനു പുറമെ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) ഓപ്ഷനുള്ള മോഡലും ലഭിക്കും. 2018 ലെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ സെവന്‍ സീറ്റര്‍ അവതിരിപ്പിക്കുമെന്നാണ് വിവരം.

ക്വിഡിന്റെ വരവോടെ കാര്‍ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന മാരുതി സുസുക്കി ചെറുതായെങ്കിലും പേടിച്ചു. 2.65 ലക്ഷം രൂപമുതല്‍ വിലയ്‌ക്ക് ആഡംബരം ഒട്ടും കുറയാത്ത കാര്‍ നല്‍കിയപ്പോള്‍ കുറെപ്പേര്‍ ക്വിഡിന് പിന്നാലെ പോയി. ക്വിഡിന്റെ വിജയത്തില്‍ നിന്നാണ് പിന്നീട് ക്ലൈംബറും ഇപ്പോഴിതാ സെവന്‍ സീറ്ററും രംഗപ്രവേശം ചെയ്തത്. ക്വിഡിന്റെ പുതിയ വരവ് ചില സെവന്‍ സീറ്റര്‍ കാറുകള്‍ക്കെങ്കിലും വെല്ലുവിളിയാകും. കുറഞ്ഞ ചെലവില്‍ ഏഴ്‌സീറ്റ് നല്‍കാന്‍ മറ്റാര്‍ക്കും കഴിയാത്തത് തന്നെ കാരണം.

ലോകം ഇലക്ട്രിക് കാറിലേക്ക് മാറുന്നത് മുന്നില്‍ കണ്ട് റെനോയും ചുവടുമാറ്റുന്നുണ്ട്. ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് എത്തും. ചൈനയിലായിരിക്കും ഇത് ആദ്യമെത്തുക. പിന്നീട് ഇന്ത്യയിലും വില്‍പ്പന ആരംഭിക്കും. ഒറ്റ ബാറ്ററി ചാര്‍ജ്ജില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാവുന്ന കാറുകളാവും വിപണിയിലെത്തുക. ഇലക്ട്രിക് കാറുകള്‍ കൂടി വരുന്നതോടെ ക്വിഡ് കൂടുതല്‍ ആളുകള്‍ക്കിടയിലേക്ക് ഓടിയെത്തുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.