തിരുവല്ല: നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞ നവംബറില്‍ ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ തിരുവല്ലയില്‍ ഇനിയും പ്രാവര്‍ത്തികമായില്ല. ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ പടിവാതിലില്‍ എത്തിയിട്ടും ജനങ്ങളെ ദുരിതത്തിലാക്കി തുടരുന്ന ട്രാഫിക് സ്തംഭനാവസ്ഥക്ക് പരിഹാരം ഇനിയും അകലെ തന്നെ.
മെഡിക്കല്‍ കോളേജ് ആശുപത്രികളും നിരവധി വിദ്യാഭ്യാസവാണിജ്യകേന്ദ്രങ്ങളും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന തിരുവല്ലയില്‍ ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പരിഹാരം കണ്ടെത്താന്‍ നഗരത്തിലെ സിബ്രാ ക്രോസിംഗ്, നോ. പാര്‍ക്കിംഗ് ,ദിശാബോര്‍ഡുകള്‍ , എന്നിവ മൂന്നാഴ്ചക്കകം സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.ആര്.ഡി.ഒ. ട്രാഫിക് പോലീസ് , ബന്ധപ്പെട്ട വിവിധ വകുപ്പ് മേധാവികള്‍ , ജനപ്രതിനിധികള്‍ നഗരസഭാധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് യോഗത്തിലാണ് ഈ തീരുമാനം എടുത്തിരുന്നത്. പക്ഷേ മാസം ഒന്ന് കഴിഞ്ഞിട്ടും നഗരത്തില്‍ പരിഷ്കരണം വന്നില്ല. സീബ്രാ ലൈനുകള്‍ മാഞ്ഞ കെഎസ്ആര്‍ടി ബസ് ടെര്‍മിനല്‍ കവാടത്തില്‍ നിന്നും ജീവന് ഭയന്ന് മാത്രമേ കാല് നടക്കാര്‍ക്ക് സഞ്ചരിക്കാനാവു.
യൂ. ടേണ്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ താല്‍ക്കാലിക ബാരിക്കേഡ് സ്ഥാപിക്കാനായിരുന്നു മറ്റൊരു തീരുമാനം പക്ഷേ നഗരത്തില്‍ ഒരിടത്തും ബാരിക്കേഡ് സ്ഥാപിക്കാനായില്ല. നാമ മാത്രമായ ബാരിക്കേഡ്കളാവട്ടെ! എല്ലാം വാഹനം കയറി തകര്‍ന്ന നിലയിലുമാണ്. ഓട്ടോകളും മറ്റ് സ്വകാര്യ വാഹനങ്ങളും തിരക്കേറിയ എം സി റോഡില്‍ എപ്പോള്‍ വേണമെങ്കിലും അപകടകരമായി ‘യൂ ടേണ്‍ ‘ തിരിക്കാമെന്നതാണ് ഇപ്പോഴുള്ള അവസ്ഥ സ്വകാര്യ ബസുകളാവട്ടെ പ്രഖ്യാപിത സ്റ്റോപ്പുകളില്‍ നിര്‍ത്താതെ കെഎസ്ആര്‍ടിസിക്ക് മുമ്പിലും എലൈറ്റ് ഹോട്ടലിന് മുന്നിലും നിര്‍ത്തി ആളെ കയറ്റുകയാണ്.
ഇത് മൂലം മണിക്കൂറുകളാണ്.നഗരം കുരുക്കിലാവുക പോലീസ് ഇക്കാര്യത്തില്‍ വേണ്ട ക്രമീകരണ നടപടി എടുക്കാന്‍ മടിക്കുന്നതിനാല്‍ നിയമ ലംഘനം തുടരുകയാണ് കോട്ടയം ഭാഗത്ത് നിന്ന് വരുന്ന മുഴുവന്‍ വണ്ടികളും റെയില്‍വേ സ്റ്റേഷന് റോഡിലൂടെ ടി.കെ.റോഡില്‍ പ്രവേശിച്ച് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് കടന്ന് പോകാന്‍ ക്രമീകരണമുണ്ടാക്കാന്‍ നാട്ടുകാര്‍ പലകുറി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ വാഹനങ്ങള്‍ തിരിച്ചുവിട്ട് തടസ്സം ഒഴിവാക്കാന്‍ കഴിയുന്ന ക്രമീകരണം ഇനിയും നടപ്പാക്കാനായില്ല. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി എടുത്തിരുന്നു എന്നാല്‍ ഇപ്പോഴുമുണ്ട് കുഴികള്‍ ടൂവീലറുകരാണ് ഇത് മൂലം അപകടത്തില്‍പ്പെടുന്നത്. ട്രാഫിക് പരിഷ്കാര നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയ യോഗം നടന്നത് കഴിഞ്ഞ ഒക്ടോബര്‍ 26 നായിരുന്നു. പക്ഷേ പുതുവര്‍ഷത്തിന് ഇനി വിരലില്‍ എണ്ണാന്‍ മാത്രം ദിവസങ്ങള്‍ മാത്രമാണുള്ളത് . എം.സി റോഡിന്റെ ഇരുവശത്തേയും നടപ്പാതകള്‍ തകര്‍ന്നിട്ട് നാളേറെയായി. കാല്‍നടക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയുന്നില്ലന്ന അവസ്ഥയാണ് തിരുവല്ല നഗരത്തിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: