ലോസാഞ്ചല്‍സ്: മോഹന്‍ലാല്‍ നായകനായ പുലിമുരുകന് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഓസ്കാര്‍ നോമിനേഷനില്‍ ഇടം തേടി. പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്കര് പട്ടികയില്‍ ഇടം നേടിയത്. ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.
‘കാടണിയും കാല്‍ച്ചിലമ്പേ’ (യേശുദാസ്, കെ.എസ്.ചിത്ര), ‘മാനത്തേ മാരിക്കുറുമ്പേ’ (എസ്.ജാനകി) എന്നീ രണ്ടു ഗാനങ്ങളാണു പട്ടികയില്‍ ഇടംനേടിയത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. സിനിമക്കിടയിലുള്ള ഗാനവും ടൈറ്റില്‍ സോങ്ങും പുരസ്കാരത്തിനായി പരിഗണിക്കും.
ഇന്ത്യയിലെ പ്രാദേശിക ഭാഷയില്‍ നിന്ന് രണ്ടാം തവണയാണ് ഒരു ചിത്രത്തിലെ ഗാനം ഓസ്കര് പട്ടികയില്‍ ഇടം നേടുന്നത്. എം. പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജലം’ എന്ന ചിത്രത്തിലെ പാട്ടുകളും സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഔസേപ്പച്ചനായിരുന്നു ആ ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: