മരട്: ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാള് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കനാലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചമ്പക്കര കനാലില്‍ ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ചമ്പക്കര പാലത്തില്‍ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. രണ്ടാനമ്മയ്ക്കൊപ്പമാണ് വിദ്യാര്‍ത്ഥിനിയുടെ താമസം. ഫീസടയ്ക്കാന്‍ നിവൃത്തി ഇല്ലാതായതോടെ മനം നൊന്ത് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മരട് പോലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: