കൊച്ചി: ശ്രീശങ്കര അന്താരാഷ്ട്ര നൃത്ത സംഗീതോത്സവം 22 മുതല്‍ 30 വരെ കാലടിയില്‍ നടക്കും. 22ന് നര്‍ത്തകി കലാ മണ്ഡലം ക്ഷേമാവതി അന്തര്‍ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന് തിരി തെളിക്കും.
വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെ ആദി ശങ്കര ജന്മഭൂമി ക്ഷേത്രഹാള്‍, ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഹാള്‍, ശ്രീ ശങ്കര സ്കൂള്‍ ഓഫ് ഡാന്‍സിന് സമീപം തയ്യാറാക്കുന്ന പ്രത്യേക പന്തല്‍, ശ്രീ ശങ്കര നാട്യ മണ്ഡപം, ആദി ശങ്കര സ്തൂപം, സെന്റ്. ജോര്‍ജ് പാരിഷ് ഹാള്‍, നാസ് ഓഡിറ്റോറിയം, എസ്എന്‍ഡിപി ഹാള്‍ എന്നീ വേദികളിലാണ് അവതരണം. 23ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.
എന്‍.ആര്.ഐ പുരസ്കാരങ്ങള്‍ അദ്ദേഹം വിതരണം ചെയ്യും. 26ന് ടാന്‍സാനിയന്‍ ഹൈകമീഷണര്‍ ബരാക്ക എച്ച്. ലുവാണ്ട 300 പേര് പങ്കെടുക്കുന്ന തരംഗ നൃത്തം വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. 26ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുഖ്യാതിഥിയായിരിക്കും. ലോക പ്രശസ്ത കലാകാരന്മാര്, കോളേജ്-സ്കൂള്‍ ട്രൂപ്പുകള്‍, കലാ സമിതികള്‍, സാമൂഹിക സാംസ്കാരിക സംഘടനകളിലെ കലാകാരന്മാര് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: