പള്ളുരുത്തി/മട്ടാഞ്ചേരി: എറണാകുളം-വൈപ്പിന്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന യാത്രാബോട്ട് എഞ്ചിന് തകരാറായി അഴിമുഖത്ത് ഒഴുകിനടന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ സീബ്ലൂ യാര്‍ഡിന് സമീപത്ത് വെച്ചാണ് സംഭവം.
വൈപ്പിന്‍ ജെട്ടിയില്‍ നിന്ന് യാത്രക്കാരുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് യന്ത്രം നിലച്ച് കായലില്‍ ഒഴുകി നടന്നത്. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളം കൂട്ടി. ശക്തമായ നീരൊഴുക്കുള്ള അഴിമുഖത്തെ കപ്പല്‍ ചാലിലേക്ക് ബോട്ട് ഒഴുകുന്നതിനിടയില് കോസ്റ്റല്‍ പോലീസിന്റെ ബോട്ട് രക്ഷകരായെത്തി. നേരത്തേ കൊച്ചി അഴിമുഖത്ത് മുങ്ങിയ മത്സ്യബന്ധന ബോട്ട് മാറ്റിയ ഭാഗത്തേക്കാണ് ബോട്ട് ഒഴുകി പോയത്.
തകരാറായ ബോട്ട് കയറില്‍ കെട്ടിവലിച്ച് വൈപ്പിന്‍ ജെട്ടിയില്‍ അടുപ്പിച്ചു. എഞ്ചിന് നിലച്ച ബോട്ടില്‍ നിന്ന് യാത്രക്കാര്‍ കരച്ചിലും ബഹളവും ആരംഭിച്ചതോടെയാണ് സംഭവം കോസ്റ്റല്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. കോസ്റ്റല്‍ എസ്ഐ പി.എന്‍. രമേശന്, എഎസ്ഐ ജോര്‍ജ്ജ് ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: