കുന്നംകുളം: അമിത വേഗതയില്‍ നിയമം ലംഘിച്ചെത്തിയ ടിപ്പര്‍ ലോറിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. പെരുമ്പിലാവ് കുന്നുംമാല് വീട്ടില്‍ ഇസ്മായില്‍ മകന് ആഷിക്ക് (21) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 5.30 ന് കുന്നംകുളം സെന്ററില്‍ പ്രധാന റോഡുകള്‍ കൂടിച്ചേരുന്നിടത്തായിരുന്നു അപകടം. വെട്ടികടവ് നൂറടി തോട്ടിലേക്ക് ബണ്ട് നിര്‍മാണത്തിനായി മണ്ണു കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി വടക്കാഞ്ചേരി റോഡില്‍ നിന്നും ഗുരവായൂര്‍ റോഡിലേക്ക് ഗതാഗത നിയമം ലംഘിച്ച് കടക്കുന്നതിനിടയില്‍ ആഷിക്ക് സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആഷിക്കിനെ കുന്നംകുളത്തെ ആശുപത്രിയിലും തുടര്‍ ചികിസയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: