ഗുരുവായൂര്‍: തിരുവെങ്കിടം പ്രദേശത്ത് ബിജെപിയുടെ സ്തൂഭവും ചിഹ്നവും നശിപ്പിച്ച സംഭവത്തില്‍ ഏരിയ കമ്മറ്റി യോഗം പ്രതിഷേധിച്ചു. മേഖലയില്‍ കുറച്ചു കാലങ്ങളായി ബിജെപി കൊടികളും ബാനറുകളും ചുമരെഴുത്തുകളും സ്ഥിരമായി നശിപ്പിക്കപ്പെടാറുണ്ട്. നിരന്തരമായി പരാതി കൊടുത്തിട്ടും പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏരിയ കമ്മറ്റി പ്രസിഡണ്ട് കെ.ടി.ബാലന് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ പ്രസിഡണ്ട് കെ.ആര്. ചന്ദ്രന്, മണ്ഡലം വൈസ് പ്രസിഡണ്ട് ബാലന് തിരുവെങ്കിടം, ദീപക് തിരുവെങ്കിടം, ബിജു പട്യേംപുള്ളി, ബിജു ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: