അ
ചാവക്കാട്: കേരളത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ അല്‍ ഹൈര്‍ ചാരിറ്റി ചാവക്കാട് ശാഖയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‍ക്ക് ഇളനീരും വെള്ളവും സംഭാരവും വിതരണം ചെയ്തു. ബസ് സ്റ്റാന്റ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നിരവധി അയ്യപ്പഭക്തരെത്തി. സി.ഐ കെ.ജി.സുരേഷ് ഉദ്ഘാടനം ചെയ്തു. മാലിക് അലി കാക്കശ്ശേരി, സി.എം.ഷെമീര്‍, ഫാത്തിമ്മ കുഞ്ഞുമുഹമ്മദ്, റംല പള്ളത്ത്, ആര്.എം.ഫൈസല്‍, സലീം തൊട്ടാപ്പ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: