തൃശൂര്‍: ലഡുവും, പാല്പായസവും മോഡികൂട്ടാന്‍ പഞ്ചവാദ്യവും ചെണ്ടമേളവും ഒപ്പം കാവടിയാട്ടവും. ആവേശം അലകടലാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത്. കലാപരിപാടികളടക്കം കോര്‍ത്തിണക്കിക്കൊണ്ട് വര്‍ണ്ണാഭമായ വിജയാഘോഷപ്രകടനമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പ്രകടനം ബിജെപി ഓഫീസിന് സമീപത്ത് നിന്നും ആരംഭിച്ച് സ്വരാജ് റൗണ്ടിനെ വലംവെച്ച് സമാപിച്ചു. പ്രത്യേകം തയ്യാറാക്കിയ ഉന്തു വണ്ടിയില്‍ ലഡുവും പാല്പായസവും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. ആഹ്ളാദപ്രകടനത്തിന് ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, സുരേന്ദ്രന് ഐനിക്കുന്നത്ത്, എം.എസ്.സമ്പൂര്‍ണ്ണ, രവികുമാര്‍ ഉപ്പത്ത്, വിനോദ് പൊള്ളഞ്ചേരി, കെ.കെ.അനീഷ്കുമാര്‍, കെ.പി.ജോര്‍ജ് തുടങ്ങി നിരവധി നേതാക്കള്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: