കൊച്ചി: അരി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ന്യായവിലയ്ക്കു ലഭ്യമാക്കുന്നതിന് പൊതുവിതരണ ശൃംഖലയെ പ്രാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി തിലോത്തമന്. സപ്ലൈകോയുടെ ജില്ലാ ക്രിസ്തുമസ് ഫയര്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണക്കാലത്ത് ചെയ്തതു പോലെ, അരിവില നിയന്ത്രിക്കുന്നതിന് മറ്റു സംസ്ഥാനങ്ങളില്‍നിന്നു നേരിട്ട് അരി വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചരക്കു-സേവന നികുതിയുടെ പേരില്‍ അവശ്യസാധനങ്ങള്‍ക്ക് അനാവശ്യമായ വിലക്കയറ്റം സൃഷ്ടിക്കാന്‍ അനുവദിക്കില്ല. സപ്ലൈകോ വിതരണ കേന്ദ്രങ്ങള്‍ വഴി വില്പന നടത്തുന്ന സബ്സിഡിയില്ലാത്ത 70ല്‍ അധികം ഉത്പങ്ങള്‍ക്ക് ജിഎസ്ടിയുടെ പേരില്‍ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: