പറവൂര്‍: വടക്കേക്കരയില്‍ ബിജെപി നേതാവ് ടി.ജെ. ജിജേഷിനെ വധിക്കാന്‍ ശ്രമിച്ചവരെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെയും പ്രദേശത്ത് സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിനുംവേണ്ടി ബിജെപി പറവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ പ്രതിരോധയാത്ര ഇന്നു നടക്കും.
രാവിലെ 9ന് മാല്ല്യങ്കരയില്‍ നിന്നാരംഭിക്കുന്ന യാത്ര ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളില്‍ പര്യടനം നടത്തി 5ന് മൂത്തകുന്നത്ത് സമാപിക്കുന്ന യാത്ര ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: