പള്ളുരുത്തി: ഒരു വലിയ ദുരന്തത്തിന്റെ തേങ്ങലിലാണ് ചെല്ലാനം തീരദേശ ഗ്രാമം. ഓഖി ചുഴലിക്കാറ്റിന്റെ രൂപത്തില്‍ കലിതുള്ളി സംഹാര താണ്ഡവമാടി കടല്‍ സര്‍വ്വതും നശിപ്പിച്ചു. പക്ഷേ, കടലിനോട് അവര്‍ക്ക് വൈറുപ്പില്ല. കാരണം, കടലല്ല ചതിച്ചത്, ഇവിടുത്തെ ഭരണകര്‍ത്താക്കളാണെന്ന നിലപാടാണ് അവര്‍ക്ക്.
തങ്ങള്‍ക്കേറ്റ ഉണങ്ങാത്ത മുറിവിന് കാരണം മാറി മാറി ഭരിച്ച രാഷ്ട്രീയക്കാരാണെന്ന് അവര്‍ തുറന്നടിക്കുന്നു. പലവട്ടം തങ്ങളെ വാഗ്ദാനം നല്കി പറ്റിച്ച ജനപ്രതിനിധികളെ അവര്‍ക്ക് മറക്കാനാവില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്ഥലം എംപി കെ.വി തോമസും ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം എല്ലാവരും കണ്ടതാണ്. തിരുവന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനമന്ത്രിമാര്‍ക്കും എതിരെ ഉയര്‍ന്ന അതേ പ്രതിഷേധം തന്നെയായിരുന്നു ഇവിടെയും.
ചെല്ലാനം ഗ്രാമവാസിള്ക്കായി നാടുണരണം, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കണം, സാനിറ്റേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, തീരം മുഴുവന്‍ കടല്‍ഭിത്തി നിര്‍മ്മിക്കുക, പുലിമുട്ട് ആവശ്യമായിടങ്ങളില്‍ നിര്‍മ്മിക്കുക, ദുരിതം നേരിട്ട് ബാധിച്ചവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കുക ,ദുരന്തത്തില്‍ മരിച്ച റെക്സന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുക.. ചെല്ലാനത്തുകാര്‍ നടത്തിയ സമരങ്ങള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് ഇതൊക്കെയായിരുന്നു. പക്ഷേ, ഇപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ഇതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: