വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതാ നിര്‍മ്മാണം പ്രതിസന്ധിയില്‍. ഇന്നലെ നടത്തിയ ചര്‍ച്ചയും അലസി. സമരം കടുപ്പിച്ച് തൊഴിലാളികള്‍. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദേശീയപാതാ നിര്മ്മാണത്തിലേര്പ്പെട്ടിരിക്കുന്ന മുന്നൂറോളം തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ സമരം നടത്തുന്നത്.
കരാര്‍ കമ്പനിയായ കെഎന്സിയുടെ പ്രൊജക്ട് മാനേജര്‍ സതീഷ് ചന്ദ്ര റെഡ്ഡി ഇന്നലെ സമരക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ നല്‍കാമെന്ന് കരാര്‍ കമ്പനി അധികൃതര്‍ സമരക്കാരെ അറിയിച്ചിരുന്നെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല. ശമ്പളം നല്‍കിയാലേ ജോലിക്കിറങ്ങൂ എന്ന കടുത്ത നിലപാടിലാണ് തൊഴിലാളികള്‍.
മാത്രമല്ല സമരത്തില്പങ്കെടുക്കാതെ ആരെങ്കിലും ജോലിക്കിറങ്ങിയാല്‍ അവരെ തടുക്കുന്ന തുള് പ്പെടെയുള്ള കടുത്ത സമരത്തിലേക്ക് ആണ്സമരാനുകൂലികള് നീങ്ങുന്നത്. വ്യാഴാഴ്ച പ്രത്യക്ഷ സമരം ആരംഭിച്ച ദിവസം തന്നെ ഒരു മാസത്തെ ശമ്പളം നല്കി തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചൊവ്വാഴ്ച ശബളം നല്‍കാമെന്ന കമ്പനി അധികൃതരുടെ ഉറപ്പ് പാലിച്ചാല്‍ മാത്രമേ തൊഴിലിറങ്ങൂ എന്ന നിലപാടിലാണ് ഇവര്‍.
മൂന്ന് മാസത്തെ ശമ്പളമാണ് ഇവര്‍ക്ക് നിലവില്‍ കുടിശ്ശികയുള്ളത്. നിലവില്‍ ശമ്പള കുടിശ്ശികക്ക് വേണ്ടി സമരം ചെയ്യുന്നവര്‍ കെഎന്‍സി കമ്പനിയുടെ നേരിട്ടുള്ള തൊഴിലാളികള്‍ മാത്രമാണ് സമരം നടത്തിയിരുന്നതെങ്കിലും ഇപ്പോള്‍ അനുബന്ധ തൊഴിലാളികള്‍ കൂടി സമര രംഗത്തിറങ്ങിയതോടെ ദേശീയപാതാ നിര്‍മ്മാണം കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: