മേലാറ്റൂര്‍: സന്ധ്യമയങ്ങിയാല്‍ മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഇരുട്ടില്‍ മുങ്ങും. തെരുവുവിളക്കുകള്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്. നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല.
മേലാറ്റൂര്‍-കരുവാരക്കുണ്ട് റോഡില്‍ ഒരു തെരുവുവിളക്ക് പോലും തെളിയുന്നില്ല. നാട്ടുകാര്‍ കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ വിളക്കുകള്‍ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് പഞ്ചായത്താണെന്ന വിവരമാണ് ലഭിച്ചത്.
ഇരുട്ടിന്റെ മറവില്‍ കള്ളന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെരുവുവിളക്കുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്കി. പ്രസിഡന്റ് രാജേഷ് അരിമ്പൂത്ത്, വൈസ് പ്രസിഡന്റ് കുഞ്ഞാക്ക, ജനറല്‍ സെക്രട്ടറി കെ.സജീഷ്, ജോ.സെക്രട്ടറി ഭജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: