കൊച്ചി: അമൃത വിശ്വ വിദ്യാപീഠം സ്കൂള്‍ ഓഫ് ബിസിനസിന്റെ ഏഴാമത് വാര്‍ഷിക രാജ്യാന്തര ശില്പശാല (അസ്ത്ര-2017) അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്നു. ‘തൊഴില്‍സ്ഥല പരിവര്‍ത്തനം, ഒരു ജനകീയ കാഴ്ചപ്പാട്’ എന്ന വിയത്തിലായിരുന്നു സെമിനാര്‍.
രാംകോ ഗ്രൂപ്പ് ഹ്യൂമണ്‍ റിസോഴ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നമ്പിയപ്പന്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ടാലന്റ് അക്വിസിഷന്‍ (ഇന്ത്യ) മേധാവി വാസുദേവന്‍ രാജഗോപാലന്‍, ദുബായിലെ വോളോണ്ഗോങ് യൂണിവേഴ്സിറ്റി ബിസിനസ് ഫാക്വല്‍റ്റി അസോസിയേറ്റ് ഡീന്‍ ഓഫ് റീസര്‍ച്ച് വിജയ് പെരേര, ടൈംസ് പ്രൊഫഷണല്‍ ലേണിങ് അക്കാദമിക്സ് മേധാവി ഡോ. നാഗേന്ദ്ര വി. ചൗദധരി, വേള്‍ഡ് ബാങ്ക് ബിസിനസ് പ്രോസസ് എക്സലന്‍സ് മേധാവി എം. വിജയ് സുന്ദര്‍, മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സംപൂജ്യ പൂര്ണമിത്രാനന്ദ പുരി, അമൃത സ്കൂള്‍ ഓഫ് മെഡിസിന് പ്രിന്‍സിപ്പല്‍ ഡോ. (കേണല്‍) വിശാല്‍ മാര്‍വാഹ, അമൃത യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ബിസിനസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. സുനന്ദ മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു. ബിസിനസ് പ്ലാന്‍, ബിസിനസ് ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: