മട്ടാഞ്ചേരി: മിസൈല്പ്രയോഗിക്കാനും വലിയ തോക്കുകളുപയോഗിച്ച് വെടിയുതിര്‍ക്കാനും വിദേശ നാവികര്‍ എളുപ്പം പഠിച്ചു. ഇന്ത്യന്‍ നാവികസേനയുടെ പരിശീലന കേന്ദ്രമായ ഫോര്‍ട്ടുകൊച്ചിയിലെ ഐന്‍എസ് ദ്രോണാചാര്യയിലായിരുന്നു പരിശീലനം. ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള 15 നാവികരാണ് ഇന്ത്യയില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിച്ചുമടങ്ങിയത്.
ഇന്ത്യന്‍ സാങ്കേതിക-സാമ്പത്തിക-സഹകരണ പദ്ധതിയുടെ ഭാഗമായാണ് നാവികര്‍ക്ക് ഗണ്ണറി – മിസ്സൈല്‍ പ്രായോഗിക പരിശീലനം നല്‍കിയത്. കെനിയ, ശ്രീലങ്ക, ഘാന, മലേഷ്യ, ഇന്തോനേഷ്യ. മ്യാന്മര്, താന്‍സാനിയ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഗണ്ണറി പരിശീലനം പൂര്‍ത്തിയാക്കിയ വിദേശ നാവികരുടെ പരേഡുമുണ്ടായിരുന്നു.
ഏപ്രില്‍24നാണ് ഇവര്‍ പരിശീലനം ആരംഭിച്ചത്. മികച്ച പ്രകടനം നടത്തി യ ശ്രീലങ്കയിലെ ലെഫ്റ്റനന്റ് വിക്രമസിംഗെ, ഇന്തോനേഷ്യന്‍ ട്രോഫിയും കെനിയയിലെ കോളിന്‍സ് ഓമാന്റി അഡ്മിറല്‍ രാംദാസ്, കത്റി ട്രോഫിയും കരസ്ഥമാക്കി.
ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യയില്‍ നടന്ന പരേഡ് കമാന്റിങ്ങ് ഓഫീസര്‍ കമഡോര്‍ സൈമണ്‍ മത്തായി നിരീക്ഷിച്ചു. വിദേശ നാവികര്‍ തുടര്‍ന്ന് അതാത് രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളില്‍ ഗണ്ണറി- മിസ്സൈല്‍ ഓഫീസര്‍മാരായി സ്ഥാനമേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: