മുംബൈ: ശിവസേന സ്ഥാപക നേതാവ് ബാല്താക്കറെയാകനൊരുങ്ങി നവാസുദ്ദീന്‍ സിദ്ദീഖി. ബാല്‍താക്കറയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദീഖിയാണ് താക്കറെയായി വേഷമിടുന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബര്‍ 21ന് വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാന്‍ നവാസുദ്ദീന്‍ സിദ്ദീഖി തയാറായിട്ടില്ല. 21 ന് നടക്കുന്ന പരിപാടിയിലേക്ക് വരൂ, ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന് റൗത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ശിവസേന വക്താവും എം.പിയുമായ സഞ്ജയ് റൗത്ത് ആണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: