ഒടിയന് മാണിക്യന്റെ ലുക്കിലേക്ക് മോഹന്‍ലാലിനെ എത്തിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് ഫ്രാന്‍സില്‍ നിന്ന് താരത്തിന് പരിശീലനം നല്‍കാനെത്തിയ വിദഗ്ദ സംഘത്തിനാണ്. ഏകദേശം 18 കിലോയോളം ശരീരഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഒടിയന് മാണിക്യനാകുന്നത്.
അന്‍പതോളം ദിവസം നീണ്ടു നിന്ന പരിശീലനമുറ കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത്. ഒടിയന് മാണിക്യനായുള്ള മോഹന്‍ലാലിന്റെ പരകായപ്രവേശം സോഷ്യല്‍ മീഡിയയില്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഫ്രാന്‍സില്‍ നിന്ന് ഫിസിയോ തെറാപ്പിസ്റ്റ് ഉള്‍പ്പടെയുള്ള 25 അംഗ സംഘമാണ് മോഹന്‍ലാലിനെ പരിശീലനമുറ പഠിപ്പിക്കാനെത്തിയത്.
കഠിന പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഫ്രാന്‍സില്‍ നിന്നെത്തിയവരെ അത്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നിന്നെത്തിയ സംഘം മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
‘നിങ്ങള്‍ എന്തൊരു അത്ഭുതമാണ്, ‘നിങ്ങളെപ്പോലെ സമര്‍പ്പണത്തോടെ ഞങ്ങളെ സമീപിച്ചവര്‍ ആരുമില്ലെന്നെന്നു തോന്നുന്നു. നിങ്ങള്‍ക്കു ജീവിത കാലം മുഴുവന്‍ ഇതേ ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കും. അത്രയേറെ ഊര്‍ജ്ജവും ശക്തിയും നിങ്ങളിലുണ്ട്’
പ്രതികരിക്കാൻ ഇവിടെ എഴുതുക: