കൊച്ചി: നിരവധിമോഷണക്കേസുകളില് പ്രതിയായ ചേരാനല്ലൂര്‍ കൊടുവളപ്പില്‍ കിഡ്നി ബിജു എന്ന് വിളിക്കുന്ന ജോര്‍ജിനെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. കോട്ടയം പാമ്പാടി സ്വദേശിയുടെ മൊബൈല്‍ മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പിടിയിലായത്. സെമിത്തേരിമുക്കിലെ ഒരു വീട്ടില്‍ നിന്നും 40 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ 2 വര്‍ഷം ശിക്ഷ കഴിഞ്ഞു നവംബര്‍ അവസാനം ജയില്‍ മോചിതനായ ഉടനെയാണ് വീണ്ടും പിടിയിലായത്. മോഷ്ടിച്ച ഫോണ്‍ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമത്തിനിടെ പെന്റാ മേനകയിലെ മൊബൈല്‍ കട വഴി പാലക്കാട് സ്വദേശിക്കു വിറ്റതായി കണ്ടെത്തി തുടര്‍ന്നു അയാളില്‍നിന്നും ഫോണ്‍ വീണ്ടെടുക്കുകയായിരുന്നു. ബിജുവിനെതിരെ എറണാകുളത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: