തിരുവല്ല: . രണ്ട് സംസ്ഥാന പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാവുംഭാഗം മുത്തൂര്‍ റോഡിന്റെ ദുരവസ്ഥയ്ക്ക് ഇതുവരെ പരിഹാരമായില്ല. കരാറുകാരനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി മൂലം അറ്റകുറ്റപ്പണി നടത്തി മാസമൊന്ന് പിന്നിടും മുമ്പ് റോഡ് വീണ്ടും കുളമായി.റോഡിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ട വന്‍ ഗര്‍ത്തങ്ങള്‍ മൂലം യാത്ര വീണ്ടും ദുരിതത്തിലായി. കാലങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടന്നിരുന്ന റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമങ്ങള്‍ ഒക്ടോബര്‍ മാസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പൊതുജനങ്ങളുടെ പ്രതിക്ഷേധവും ഒപ്പമുയന്നതോടെ അറ്റകുറ്റപ്പണിക്കായി മന്ത്രി മാത്യു ടി തോമസ് എം എല്‍ എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ നടത്തിയ തട്ടിക്കൂട്ട് പണി മൂലം കേവലം മൂന്നാഴ്ച പിന്നിട്ടപ്പോള്‍ തന്നെ റോഡ് പൂര്‍വ്വ സ്ഥിതിയിലായി. കുഴികളില്‍ കെട്ടി നിന്നിരുന്ന വെള്ളം നീക്കം ചെയ്യാതെ തിരക്കിട്ട് നടത്തിയ ടാറിംഗാണ് തകര്‍ച്ചയ്ക്ക് പ്രധാന കാരണം. അറ്റകുറ്റപ്പണികള്‍ക്കായി മഴക്കാലം തെരഞ്ഞെടുത്തതും വിനയായി. മാനദണ്ഡമനുസരിച്ചുള്ള ടാറും മെറ്റിലും ഉപയോഗിക്കാതെ കരാറുകാന് നടത്തിയ അറ്റകുറ്റപ്പണികള്‍ക്ക് മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: