വടകര:ആര്.പി.എഫും,വടകര എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 80 കിലോ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ 9 ന് വടകര സ്റ്റേഷനിലെത്തിയ മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സില്‍ കടത്തുകയായിരുന്ന പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. ജനറല്‍ കമ്പാര്‍ട്ട് മെന്റിലെ സീറ്റിനടിയില്‍ രണ്ടു ബാഗുകളിലാക്കി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.
മാര്‍ക്കറ്റില്‍ ഒരു ലക്ഷം രൂപ വിലവരുമെന്ന് എക്െൈസസ് അധികൃതര്‍ പറഞ്ഞു.പരിശോധനയ്ക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.മുരളീധരന്,ആര്പിഎഫ്എസ്ഐ ടി.വിനോദ്,സിപിഒ മാരായ സുരേഷ്,അബ്ബാസ്,ജയചന്ദ്രന്,സി.ഇ.ഒ മാരായ രേഷ്മ,പുഷ്പരാജന്‍ എന്നിവര്‍ നേതൃത്വം നല്കി.
















